ബാഗ് എടുക്കാൻ കൈനീട്ടി; ഞെട്ടി സക്കറിയ: ഓട്ടോറിക്ഷയിൽ ഇരുതലമൂരി ചുരുണ്ടുകിടക്കുന്നു

Share our post

ശ്രീകണ്ഠപുരം ∙ ഓട്ടോറിക്ഷയുടെ പിറകുവശത്തു വച്ചിരുന്ന ബാഗ് എടുക്കാൻ കൈനീട്ടിയപ്പോൾ ഡ്രൈവർ എം.സക്കറിയ ഞെട്ടിപ്പോയി. സൂക്ഷിച്ചുനോക്കിയപ്പോഴാണ് ഇരുതലമൂരി പാമ്പ് ചുരുണ്ടുകിടക്കുന്നതു കണ്ടത്. പാമ്പുപിടിത്തക്കാരായ പരിപ്പായിയിലെ വി.കെ.വിജയകുമാർ, ജബ്ബാർ അടുക്കം എന്നിവരെത്തി ഇതിനെ പിടികൂടി. ഇന്നലെ പെരുവളത്തുപറമ്പിൽ ട്രിപ് പോയി മടങ്ങിവരുമ്പോഴാണ് സക്കറിയ പാമ്പിനെ കണ്ടത്. പാമ്പിനെ പിന്നീട് കാട്ടിൽവിട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!