സംസ്ഥാനത്ത് ഓരോ മൂന്ന് മണിക്കൂറിലും ഒരു പീഡനപരാതി; ഓരോദിവസവും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് ശരാശരി എട്ട് സ്ത്രീകൾ

Share our post

കണ്ണൂർ /കോട്ടയം ∙ സംസ്ഥാനത്ത് ഓരോദിവസവും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് ശരാശരി 8 സ്ത്രീകളെന്നു കണക്ക്. ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം 1732 സ്ത്രീകളാണ് പീഡനത്തിന് ഇരകളായത്. കഴിഞ്ഞവർഷം 2952 സ്ത്രീകളും 2024 ൽ 2901 സ്ത്രീകളും 2023 ൽ 2562 പേരും പീഡനത്തിന് ഇരയായി.

സ്ത്രീകൾക്കു നേരെയുള്ള ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ ക്രൂരതകളുമായി ബന്ധപ്പെട്ട് ഈവർഷം ഓഗസ്റ്റ് വരെ റിപ്പോർട്ട് ചെയ്തത് 2228 കേസുകളാണ്. 2025 ൽ ഇത് 3986 ആയിരുന്നു. 2024 ൽ 4515 കേസുകളും 2023 ൽ 4710 കേസുകളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം 6 സ്ത്രീധന മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഓഗസ്റ്റ്‌ വരെ ഒരു മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്തത് 2016ലാണ്– 25 മരണം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!