ഇറാൻ യുദ്ധം അവസാനിച്ചെന്ന് ഡോണൾഡ് ട്രംപ്; ആക്രമണം പുനഃരാരംഭിക്കില്ലെന്ന് പ്രഖ്യാപനം

Share our post

വാഷിങ്ടൺ: ഇറാൻ യുദ്ധം ഫലത്തിൽ അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ആക്രമണം പുനരാരംഭിക്കില്ലെന്നും ട്രംപ് വ്യക്​തമാക്കി. സൈനിക ആ​ക്രമണം സംബന്ധിച്ച്​ മാത്രമാണ്​ ട്രംപിന്‍റെ പ്രഖ്യാപനം. ഖത്തറിന്‍റെ മധ്യസ്ഥ ചർച്ചക്ക് ശേഷമാണ് ട്രംപ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. നാവിക- ഉപരോധങ്ങൾ തുടരു​മെന്ന സൂചനയും ​ട്രൂത്ത്​ സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ നൽകുന്നുണ്ട്​.

അതേസമയം, ഉപരോധങ്ങൾ അവസാനിക്കാതെ സമാധാനമില്ലെന്ന് ഇറാൻ വ്യക്തമാക്കി. നാവിക ഉപരോധം അവസാനിപ്പിക്കുകയും പിടിച്ചുവെച്ച സ്വത്തുക്കൾ തിരികെ നൽകുകയും വേണമെന്ന് സുരക്ഷ കൗൺസിൽ സെക്രട്ടറി മൊഹസിൻ റസായി പറഞ്ഞു. ട്രംപുമായുള്ള ചർച്ചകൾ പോസിറ്റീവായിരുന്നുവെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്ദുൽറഹ്​മാൻ ആൽഥാനി അറിയിച്ചു. ട്രംപിൻ്റെ പ്രഖ്യാപനത്തോടെ ആഗോള എണ്ണ വിലയിൽ ആറ്​ ശതമാനത്തിന്‍റെ കുറവുണ്ടായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!