മന്ത്രിയെ അറിയിച്ചില്ല; ബാറുകളുടെ ലൈസൻസ് പുതുക്കൽ മാത്രമല്ല, പുതിയ ലൈസൻസുകളും അനുവദിച്ചതായി റിപ്പോർട്ട്

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ ലൈസൻസ് പുതുക്കൽ മാത്രമല്ല പുതിയ ബാർ ലൈസൻസുകളും അനുവദിച്ചതായി റിപ്പോർട്ട്. സർക്കാർ വന്ന ശേഷം സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകളും അനുവദിച്ചു. മദ്യനയം വരും വരെ ലൈസൻസില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ വാദം. 

നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലാണ് രണ്ട് ബാറുകൾക്ക് അനുമതി നൽകിയത്. ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് കമ്പനിക്ക് അനുവദിച്ചത് രണ്ട് ബാർ ലൈസൻസുകൾ ആണ്. വിമാനത്താവളത്തിലെ ലോഞ്ച് ബാറിനുള്ള FL 7 ലൈസൻസ് ആണ് അനുവദിച്ചത്. 2026 ജൂൺ 22 നാണ് ലൈസൻസ് അനുവദിച്ചത്. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് ഉത്തരവ് ഇറക്കിയത്. ഓരോ മിനുട്ട് ഇടവേളയിലായിരുന്നു രണ്ട് ലൈസൻസുകളും അനുവദിച്ചത്. എന്നാൽ ലൈസൻസ് നൽകിയ വിവരം നാല് മാസം കഴിഞ്ഞിട്ടും മന്ത്രി അറിഞ്ഞില്ലെന്നാണ് വിവരം.

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!