യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ
ന്യൂഡൽഹി: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ്. ദീപാവലി പ്രമാണിച്ചാണ് നവംബർ 6ന് പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടാവുക.
വൈകിട്ട് 4.40ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 10.30ന് ബെംഗളൂരുവിൽ എത്തും. സേലം, പാലക്കാട്, കോട്ടയം വഴിയാണ് സർവീസ് തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് മടക്ക യാത്ര. ഞായറാഴ്ച രാവിലെ 6 മണിക്ക് ബെംഗളൂരുവിൽ എത്തും.
