ചികിത്സ നിഷേധിച്ചെന്ന ആരോപണം; കോതമംഗലം താലൂക്ക് ആശുപത്രി ഡാറ്റ എൻട്രി ജീവനക്കാരിക്ക് സസ്പെൻഷൻ

Share our post

എറണാകുളം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചുവെന്ന് ആരോപണം. യാത്രാമധ്യേ അസ്വസ്ഥത അനുഭവപ്പെട്ടയാൾക്ക് പണം നൽകാതെ ചീറ്റ് നൽകില്ലെന്നും, ഡിജിറ്റൽ പെയ്മെൻ്റ് അനുവദിക്കില്ലെന്നും ജീവനക്കാർ അറിയിക്കുകയായിരുന്നു. പെരുമ്പാവൂർ സ്വദേശി കരീം എ.കെയ്‌ക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. പുലർച്ചെ ഒരു മണി മുതൽ 45 മിനുട്ട് ചികിത്സ നൽകാതെ രോഗിയെ ആശുപത്രിയിൽ ഇരുത്തിയെന്നും ആരോപണമുണ്ട്.

പരാതി ഉയർന്ന സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിലെ ഡാറ്റ എൻട്രി ജീവനക്കാരിക്കാരിക്കെതിരെ നടപടിയെടുത്തു. താൽക്കാലിക ജീവനക്കാരി രേഖ ജോർജിനെ ആണ് സസ്പെൻഡ് ചെയ്തത്.

ചികിത്സ അത്യാവശ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകണമെന്ന് ജീവനക്കാർ പറഞ്ഞെന്നും കരീം പറഞ്ഞു. ആശുപത്രിയിൽ പൊലീസ് എത്തിയതിന് ശേഷം ഡോക്ടർ പരിശോധിച്ചപ്പോൾ രോഗിയുടെ നില ഗുരുതരമായി. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. രോഗിയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!