വഖഫ് ബോർഡ് പുനഃസംഘടന ലീഗിനെതിരെ കാന്തപുരം വിഭാഗം

Share our post

കോഴിക്കോട്: വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. ഇ കെ വിഭാഗം മുശാവറ പുറത്താക്കിയയാള്‍ സമസ്തയുടെ പ്രതിനിധിയാണെന്ന് പറയുന്നത് അവഗണന മാത്രമല്ല പരിഹാസം കൂടിയാണെന്നും അദ്ദേഹം തുറന്നടിച്ചു. ലീഗ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയ കെ എസ് ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാനായപ്പോള്‍, അദ്ദേഹം ലീഗ് പ്രതിനിധിയാണെന്ന് അന്നത്തെ സര്‍ക്കാര്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകുമെന്ന് റഹ്മത്തുള്ള ചോദിച്ചു. കെ എസ് ഹംസയുടെ നേതൃത്വത്തിലുള്ള വഖഫ് ബോര്‍ഡ് പിരിച്ച് വിട്ട് നടത്തിയ പുനഃസംഘടന വിവാദമായതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ നല്‍കിയ മറുപടിയോടായാണ് റഹ്മത്തുള്ള സഖാഫി എളമരത്തിൻ്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് എസ്‌വൈഎസ് നേതാവിന്റെ പ്രതികരിച്ചിരിക്കുന്നത്.

അതേസമയം ഇരു സമസ്തകളുടെയും സാന്നിധ്യം ഒഴിവാക്കാന്‍ നല്ല ഗൂഢാലോചന തന്നെ നടന്നിട്ടുണ്ടെന്നും റഹ്മത്തുള്ള സഖാഫി എളമരം ആരോപിച്ചു. സ്ത്രീ പ്രാതിനിധ്യം നിയമ പ്രകാരം ഉള്ളതിനേക്കാള്‍ കൂടുതല്‍ എടുത്താണ് അംഗബലം ഒമ്പതില്‍ എത്തിച്ചതെന്നും ലീഗുമായി സുന്നികള്‍ എന്നും കലഹിച്ചു കൊണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികള്‍ ലീഗ് നേതൃത്വത്തില്‍ തന്നെയുണ്ട്. അവര്‍ക്ക് വീണ്ടും വഴങ്ങരുതായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

സമസ്തയില്‍ നിന്നും ആരെയും വഖഫ് ബോര്‍ഡിലേക്ക് പരിഗണിച്ചില്ലെന്ന ചോദ്യത്തിന്, സമസ്തയില്‍ നിന്നുള്ള ആദ്യത്തെയാളാണ് നിലവിലെ ചെര്‍മാനെന്നും രണ്ടാമത്തയാള്‍ മുസ്തഫല്‍ ഫൈസിയാണെന്നുമായിരുന്നു പാണക്കാട് സാദിഖലി തങ്ങള്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

സമസ്ത മുശാവറയില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് മുസ്തഫല്‍ ഫൈസി എന്ന കാര്യം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വഖഫ് ബോര്‍ഡില്‍ അംഗത്വം ലഭിക്കാന്‍ മുശാവറ അംഗത്വം ആവശ്യമില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചത്. അതേസമയം വഖഫില്‍ അംഗത്വം ലഭിക്കാത്തവരെ ഹജ്ജ് കമ്മിറ്റി, മദ്രസ ക്ഷേമ ബോര്‍ഡ് തുടങ്ങിയ ബോര്‍ഡുകളിലേക്ക് പരിഗണിക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങളും വഖഫ് മന്ത്രി എന്‍ ഷംസുദ്ദീനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!