നിർമലം പുതുയുഗ കേരളം; നിയമം ലംഘിച്ചാൽ പഠനവും പരീക്ഷയും
തിരുവനന്തപുരം : മാലിന്യം വലിച്ചെറിയുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് പിഴയ്ക്കു പുറമേ നിർബന്ധിത പഠനവും പരീക്ഷയും വരും. സർക്കാരിൻ്റെ മാലിന്യസംസ്കരണ പദ്ധതിയായ ‘നിർമലം-പുതുയുഗ കേരള’ത്തി ന്റെ ഭാഗമായാണ് ശിക്ഷ.
മാലിന്യവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങളും പാലിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുത്തിയ ബോധവത്കരണ കോഴ്സാണ് കുറ്റക്കാർക്ക് പഠനത്തിന് പരിഗണിക്കുന്നത്. ഇതിനുള്ള വ്യവസ്ഥ സർക്കാർ കൊണ്ടുവരും.
പിഴ അടയ്ക്കുന്നതിനോ കേസ് അവസാനിക്കുന്നതിനോ മുൻപ് നിയമലംഘകർ ‘മൂക് ഓൺ ലൈൻ കോഴ്സ്’ പൂർത്തിയാക്കണം. ചെയ്യേണ്ടതും ചെയ്യരുതാത്തതും പിഴകളുടെ വിവരവും കോഴ്സിന്റെ ഭാഗാകുമെന്ന് തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി.അനുപമ പറഞ്ഞു. കാര്യങ്ങളൊക്കെ ബോധ്യപ്പെട്ടെന്ന് ഉറപ്പാകുമ്പോൾ പരീക്ഷ നടത്തും. പരീക്ഷ കഴിഞ്ഞാൽ പിഴ ഒഴിവാക്കുന്നതും പരിഗണിക്കും.പരിശോധയുപ്പടെയുള്ള കാര്യങ്ങൾക്ക് താത്കാലിക ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് അധികാരം നൽകിയും സ്ഥിരം ഹെൽത്ത് ഇൻസ്പക്ടർമാരെ നിയമിച്ചും തദ്ദേശസ്ഥാപനങ്ങളിൽ ആരോഗ്യവിഭാഗത്തെ ശക്തിപ്പെടുത്തുമെന്ന് ‘നിർമല’ത്തിന്റെ മാർഗരേഖ പറയുന്നു. മലിനീകരണ നിയന്ത്രണ ബോർഡുമായി ചേർന്ന് നിരോധിത ഉത്പന്നങ്ങളുടെ ഏകീകൃത പട്ടിക തയ്യാറാക്കുകയും ക്യാമറാനിരീക്ഷണത്തിന് പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്യും.
ഹരിതകർമസേനയുടെ വരുമാനത്തിൽ 10 മുതൽ 20 ശതമാനം വരെ വർധന വരുത്തും. നിലവിൽ 15,000 രൂപ പ്രതിമാസം ഉറപ്പാക്കണമെന്ന് കഴിഞ്ഞസർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുശൗചാലയങ്ങളുടെ പ്രവർത്തനത്തിന് പുതിയ ചട്ടക്കൂടുണ്ടാക്കുക, ഗ്രാമീണമേഖലയിലെ ടേക്ക് എ ബ്രേക്ക് ഉൾപ്പെടെയുള്ള പൊതുശൗചാലയങ്ങളുടെ കുറവ് കണ്ടെത്തുക, റേറ്റിങ് ഏർപ്പെടുത്തുക തുടങ്ങിയവയും നിർമലത്തിൻ്റ ഭാഗമായി നടപ്പാക്കും
