സുൽത്താൻ ബത്തേരിയിൽ ട്രാവലർ തലകീഴായി മറിഞ്ഞ് അപകടം; രണ്ട് മരണം

Share our post

വയനാട്: സുൽത്താൻ ബത്തേരി 54ൽ ട്രാവലർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. ട്രാവലറിന്റെ ഡ്രൈവറാണ് രഞ്ജിത്ത്.

മണ്ഡ്യ സർവകലാശാലയിലെ പിജി വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. 13 വിദ്യാർഥികളും പാചകക്കാരനും ഡ്രൈവറും ഉൾപ്പെടെ 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

അപകടത്തെ തുടർന്ന് ട്രാവലറിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!