കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഡി-​ലി​റ്റ് ബ​ഹു​മ​തി; വൈ​കാ​രി​ക​മാ​യ കു​റി​പ്പു​മാ​യി സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട്

Share our post

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി-​ലി​റ്റ് ബ​ഹു​മ​തി​യി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട്. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി പോ​ലെ പ്ര​ശ​സ്ത​മാ​യ ഒ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഇ​ങ്ങ​നെ​യൊ​രു ബ​ഹു​മ​തി​ക്ക് എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു എ​ന്ന അ​റി​യി​പ്പു കി​ട്ടി​യ​പ്പോ​ൾ എ​നി​ക്ക​തി​നു​ള്ള അ​ർ​ഹ​ത​യു​ണ്ടോ എ​ന്ന് ഞാ​നെ​ന്‍റെ മ​ക്ക​ളോ​ടു ചോ​ദി​ച്ചു.

ഭാ​ര്യ​യും മ​ക്ക​ൾ മൂ​വ​രും ഇ​തേ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഡി​ഗ്രി​യും പി​ജി​യു​മൊ​ക്കെ നേ​ടി​യ​വ​രാ​ണ്. ഞ​ങ്ങ​ളൊ​ക്കെ അ​ധ്യാ​പ​ക​ർ പ​ഠി​പ്പി​ച്ച പാ​ഠ​ങ്ങ​ൾ പ​ഠി​ച്ചി​ട്ടാ​ണ് ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നേ​ടി​യ​ത്. അ​ച്ഛ​ൻ വി​ഷ​യ​ങ്ങ​ൾ സ്വ​യം ക​ണ്ടെ​ത്തു​ക​യും അ​തു പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ പ​തി​പ്പി​ക്കു​ക​യും ചെ​യ്ത് വി​ജ​യി​ച്ച ആ​ളാ​ണെ​ന്നും അ​ഭി​മാ​ന​പൂ​ർ​വ്വം ഈ ​ബ​ഹു​മ​തി കൈ​പ്പ​റ്റ​ണം അ​വ​ർ പ​റ​ഞ്ഞു. ആ ​ധൈ​ര്യ​ത്തി​ലാ​ണ് ഞാ​ൻ ആ ​വേ​ദി​യി​ൽ നി​ന്ന​ത്.

ഈ ​ബ​ഹു​മ​തി ശ്രീ​നി​വാ​സ​നു​കൂ​ടി​യു​ള്ള​താ​ണെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. തു​ട​ർ​ന്നു​ള്ള ത​ന്‍റെ ക​ലാ​ജീ​വി​ത​ത്തി​നും വ്യ​ക്തി​ജീ​വി​ത​ത്തി​നും ഈ ​അം​ഗീ​കാ​രം വ​ലി​യ ഊ​ർ​ജ​മാ​യി​രി​ക്കു​മെ​ന്നും അം​ഗീ​കാ​രം എ​ന്ന​തി​നേ​ക്കാ​ൾ ഉ​പ​രി അ​നു​ഗ്ര​ഹ​മാ​യാ​ണ് ഈ ​ബ​ഹു​മ​തി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും സ​ത്യ​ൻ അ​ന്തി​ക്കാ​ട് കു​റി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!