ഇടുക്കി കരുണാപുരത്ത് വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞു; 14 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Share our post

ഇടുക്കി: കരുണാപുരത്ത് വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.

കരുണാപുരം ചുമ്മാരുകട വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട മിനി ബസ് റോഡിൽ വട്ടം മറിഞ്ഞെന്നാണ് വിവരം. പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!