തൊണ്ടിയിൽ സഹകരണ ബാങ്ക് പൂളക്കുറ്റി ശാഖ കെട്ടിടോദ്ഘാടനം
പേരാവൂർ: തൊണ്ടിയിൽ സഹകരണ ബാങ്ക് പൂളക്കുറ്റി ശാഖയുടെ നവീകരിച്ച കെട്ടിടം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക് അധ്യക്ഷനായി. ജില്ലാ സഹകരണ ജോ.രജിസ്ട്രാർ എം.കെ.സൈബുന്നിസ ആദ്യ നിക്ഷേപ സ്വീകരണവും ഇരിട്ടി അസി.രജിസ്ട്രാർ പ്രദീഷ് കളത്തിൽവീട്ടിൽ ആദ്യ വായ്പാ വിതരണവും നിർവഹിച്ചു.
പേരാവൂർ ഫൊറോന വികാരി മാത്യു തെക്കേമുറി അനുഗ്രഹ ഭാഷണം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യ പോൾ, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദൻ, ബാങ്ക് സെക്രട്ടറി ജോജോ ജോസഫ്, ബൈജു വർഗീസ്, സിവി തോമസ്, മിനി സെബാസ്റ്റ്യൻ, ജൂബിലി ചാക്കോ, ചാക്കോ തൈക്കുന്നേൽ, ഷഫീർ ചെക്ക്യാട്ട്, കെ.വി.ജോസഫ്, ഷോജറ്റ് ചന്ദ്രൻ കുന്നേൽ, ജോർജ് ജോസഫ്, മാത്യു തോമസ്, കെ.സന്തോഷ്‌കുമാർ, വിനോദ് നടുവത്താനിയിൽ എന്നിവർ സംസാരിച്ചു.
