ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോനും അനുയായികളും കോൺഗ്രസ്സിൽ
കണ്ണൂർ : ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റും ആക്ടിവിസ്റ്റുമായ ശ്രീരാമൻ കൊയ്യോനും അനുയായികളും കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി ആദിവാസി, ദലിത് , ഭൂരഹിത വിഭാഗങ്ങളുടെ ഉന്നമനത്തിനും , അടിസ്ഥാന ജീവിതാവകാശമായ കൃഷിഭൂമിക്കും വേണ്ടി പോരാടുന്ന ശ്രീരാമൻ കൊയ്യോനും അനുയായികളും 2026 ജനുവരി 26 മുതൽ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കും.
വിദ്യാർത്ഥി പ്രസ്ഥാനമായ കെഎസ് യുവിലൂടെ ആരംഭിച്ച രാഷ്ട്രീയ പ്രവർത്തനം യൂത്ത് കോൺഗ്രസ് മാടായി ബ്ലോക്ക് പ്രസിഡന്റായും കണ്ണൂർ ജില്ല സെക്രട്ടറിയായും പ്രവർത്തിക്കുമ്പോഴാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ആദിവാസി-ദലിത് പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. 1995-ൽ സിപിഎം ശക്തികേന്ദ്രമായ ഏഴോം പഞ്ചായത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇരു മുന്നണികൾക്കുമെതിരെ മൽസരിച്ച് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടുണ്ട്. കേരളം ചർച്ച ചെയ്ത മുത്തങ്ങ , ചെങ്ങറ, ആറളം ഫാം. ആലക്കോട് എസ്റ്റേറ്റ്, ഭൂസമരങ്ങൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ പതിമൂന്ന് വർഷത്തിലേറെയായി കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽപ്പെട്ട അരിപ്പയിലെ റവന്യൂ ഭൂമിയിൽ ആയിരത്തോളം വരുന്ന ദലിത് ആദിവാസി, ഇതര വിഭാഗങ്ങളെ സംഘടിപ്പിച്ച് ഭൂസമരത്തിന് നേതൃത്വം നൽകി വരുന്നു. ജനുവരി 26 ന് കണ്ണൂർ ജില്ലാ കോൺഗ്രസ് ഓഫീസിൽ കെ.കരുണാകരൻ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിൽ നിന്നും അംഗത്വം സ്വീകരിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള സംഘടന നേതാക്കൾ പങ്കെടുക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, ശ്രീരാമൻ കൊയ്യോൻ (ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ടും, ആക്ടിവിസ്റ്റുമായ ശ്രീരാമൻ കൊയ്യോനും അനുയായികളും കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കും.
ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ടും, ആക്ടിവിസ്റ്റുമായ ശ്രീരാമൻ കൊയ്യോനും അനുയായികളും കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി ആദിവാസി, ദലിത് , ഭൂരഹിത വിഭാഗങ്ങളുടെ ഉന്നമനത്തിനും , അടിസ്ഥാന ജീവിതാവകാശമായ കൃഷിഭൂമിക്കും വേണ്ടി പോരാടുന്ന ശ്രീരാമൻ കൊയ്യോനും അനുയായികളും 2026 ജനുവരി 26 മുതൽ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കും.
വിദ്യാർത്ഥി പ്രസ്ഥാനമായ കെ എസ്.യു വിലൂടെ ആരംഭിച്ച രാഷ്ട്രീയ പ്രവർത്തനം യൂത്ത് കോൺഗ്രസ് മാടായി ബ്ലോക്ക് പ്രസിഡണ്ടായും, കണ്ണൂർ ജില്ല സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ആദിവാസി-ദലിത് പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്.
1995-ൽ സി.പി.എം ശക്തികേന്ദ്രമായ ഏഴോം പഞ്ചായത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇരു മുന്നണികൾക്കുമെതിരെ മൽസരിച്ച് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടുണ്ട്. കേരളം ചർച്ച ചെയ്ത മുത്തങ്ങ , ചെങ്ങറ, ആറളം ഫാം. ആലക്കോട് എസ്റ്റേറ്റ്, ഭൂസമരങ്ങൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ പതിമൂന്ന് വർഷത്തിലേറെയായി കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽപ്പെട്ട അരിപ്പയിലെ റവന്യൂ ഭൂമിയിൽ ആയിരത്തോളം വരുന്ന ദലിത് ആദിവാസി, ഇതര വിഭാഗങ്ങളെ സംഘടിപ്പിച്ച് ഭൂസമരത്തിന് നേതൃത്വം നൽകി വരുന്നു. ഭൂസമരക്കാരുൾപ്പെടെ.എട്ട് ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന ആദിവാസി ദലിത് മുന്നേറ്റ സമിതിയിലെ അയ്യായിരത്തോളം പ്രവർത്തകരും, അനുഭാവികളും കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കും.
ജനുവരി 26 ന് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കെ.കരുണാകരൻ സ്മാരക ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫിൽ നിന്നും അംഗത്വം സ്വീകരിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള സംഘടന നേതാക്കൾ പങ്കെടുക്കും.
വർത്തമാനകാലത്ത് ഇന്ത്യയെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വിഭജിക്കുന്നതിനെതിരെ, നാനാത്വത്തിലെ ഏകത്വത്തിൽ നിന്നും നാനാത്വം നഷ്ടപ്പെടുത്തി ഏകത്വം മാത്രമാക്കി മാറ്റുന്നതിനെതിരെ, മോദിയുടെയും അമിത് ഷായുടെയും ആക്രമോത്സുക ഹിന്ദുത്വത്തിനെതിരെ പൊരുതുന്ന രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ജനാധിപത്യത്തിലും മതേതരത്വത്തിലും ഇന്ത്യ എന്ന സങ്കൽപ്പത്തിലും ഉറച്ചു വിശ്വസിക്കുന്നവർ ഇപ്പോഴും ഉറ്റു നോക്കുന്നുണ്ട്.
രാജ്യത്തെ വർഗീയമായി വിഭജിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരായ രാഹുൽ ഗാന്ധിയുടെയും, കോൺഗ്രസിന്റെയും ശ്രമങ്ങൾ വിജയിപ്പിക്കണം. അതിനു സഹായകരമായ രീതിയിൽ രാഷ്ട്രീയ പ്രവർത്തനത്തെ പുനർ വാർത്തെടുക്കുക എന്ന ലക്ഷ്യവും ഈ മടങ്ങിവരവിനുണ്ടെന്നുള്ള കാര്യവും ഇവിടെ വ്യക്തമാക്കി കൊള്ളുന്നു. വാര്‍ത്ത സമ്മേളനത്തില്‍ ഡിസിസി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്, ശ്രീരാമൻ കൊയ്യോൻ, പി.കെ. കരുണാകരൻ,കെ.സതീശൻ, രാജൻ പാലയാട് എന്നിവര്‍ പങ്കെടുത്തു.
