തലശ്ശേരി നഗരസഭ പരിധിയിലെ 27 റോഡുകൾ നവീകരിക്കുന്നു
തലശ്ശേരി: മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി തലശ്ശേരി നഗരസഭയിലെ 27 റോഡുകൾ നവീകരിക്കുന്നു. പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 11ന് ഉച്ചക്ക് 2.30 ന് തലശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി നിർവഹിക്കും. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അധ്യക്ഷനാകും. 5.8 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇല്ലത്ത് താഴെ-കനാൽ റോഡ് 24 ലക്ഷം, രാജാസ് കല്ലായി റോഡ്-15 ലക്ഷം, കോപ്പാലം-കൊപ്പരക്കളം റോഡ് 25 ലക്ഷം, കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയം പാർക്ക് മുതൽ ജലഅതോറിറ്റി മുൻവശം വരെ 11.7 ലക്ഷം, ചിറക്കര കെ.ടി.പി. മുക്ക് മുതൽ കണ്ടിക്കൽ കവല വരെ 18 ലക്ഷം, പാലിശ്ശേരി പോലീസ് ക്വാർട്ടേഴ്സിന് മുന്നിലുള്ള റോഡ് 15 ലക്ഷം, ചാലിൽ സെയ്ന്റ് പീറ്റേഴ്സ് ചർച്ച് മുതൽ കല്ലറക്കൽ വരെ 15 ലക്ഷം, എം എസ് റോഡ് ടാറിങ് 17 ലക്ഷം, കുലാത്തുമ്മൽ മുകുന്ദന്റെ വീട് മുതലുള്ള റോഡ് 24 ലക്ഷം, സുബ്രഹ്മണ്യക്ഷേത്രം റോഡ് മുതൽ കാരായി ഭഗവതി ക്ഷേത്രത്തിന്റെ മുന്നിലൂടെ കണ്ണിച്ചിറ പുതിയ റോഡ് വരെ റോഡ് ടാറിങ്ങ് 14 ലക്ഷം, നമ്പ്യാർപീടിക- ഇടത്തിലമ്പലം റോഡ് 25 ലക്ഷം, കണ്ടിക്കൽകവല മുതൽ കുട്ടിമാക്കൂൽ റോഡ് 45 ലക്ഷം, ഈങ്ങയിൽപ്പീടിക മൂസമുക്ക് റോഡ് ഉയർത്തി ടാറിങ് 22 ലക്ഷം, സി.കെ ചന്ദ്രൻ റോഡ് 15 ലക്ഷം, സൂര്യക്കുളം റോഡ് മുതൽ അലിഫ് സ്കൂൾ വരെ 13.2 ലക്ഷം, റെയിൽവേ മേൽപ്പാലം റോഡ് 14.9 ലക്ഷം, മുഴിക്കര റോഡ് കാൻസർ സെന്റർ വരെ 15 ലക്ഷം, ബി.ബി ഉസ്മാന്റെ വീട് മുതലുള്ള റോഡ് 15 ലക്ഷം, ബാത്തല മുകുന്ദന്റെ വീടു മുതലുള്ള റോഡ് 14.9 ലക്ഷം, ഇടയിൽപ്പീടിക പള്ളിറോഡ് 14.3 ലക്ഷം, ഉക്കണ്ടൻ പീടിക പി.പി അനന്തൻ റോഡ് മുതൽ ത്രിവേണി കവല വരെ റോഡ് ടാറിങ് 15 ലക്ഷം, കോട്ടപ്പൊയിൽ ദേശ ദേവാസംഘം റോഡ് 15 ലക്ഷം, ന്യൂമാഹി അതിർത്തി മുതലുള്ള റോഡ് 15 ലക്ഷം, സൗപർണിക വീട് മുതലുള്ള റോഡ് 10 ലക്ഷം, അറബി കോളേജ് ട്രാൻസ്ഫോർമർ മുതൽ സർവീസ് റോഡ് വരെ 11.2 ലക്ഷം, കുറ്റിവയൽ പുലിഞ്ഞുൽ റോഡ് 10 ലക്ഷം, തൊഴിൽ പരിശീലന കേന്ദ്രം മുതൽ കുറ്റിവയൽ ട്രാൻസ്ഫോർമർ വരെ 15 ലക്ഷം എന്നിങ്ങനെയാണ് നവീകരണം. 19 റോഡുകളുടെ പ്രവൃത്തി ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ്. ബാക്കിയുള്ളവ തലശ്ശേരിയിലെ കരാറുകാർക്കാണ്. ആറുമാസ കാലാവധിയിൽ പ്രവൃത്തി പൂർത്തിയാക്കും.
