പഞ്ചായത്തുകളിൽ 105 വാർഡുകൾ കൂടും

Share our post

കണ്ണൂർ: ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പോടെ 105 വാർഡ് കൂടും. 71 ഗ്രാമ പഞ്ചായത്തിൽ 1166 വാർഡുണ്ടായിരുന്നത് 1271 ആയാണ് വർധിക്കുന്നത്. 11 ബ്ലോക്ക് പഞ്ചായത്തിൽ 13 വാർഡ് കൂടി 162 ആകും. ജില്ല പഞ്ചായത്തിൽ 24-ൽ നിന്ന് ഒന്ന് കൂടും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയോജക മണ്ഡലങ്ങളുടെ എണ്ണം, സംവരണ സ്ഥാനങ്ങൾ എന്നിവ പുനർ നിശ്ചയിച്ചപ്പോഴാണ് വാർഡുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായിരിക്കുന്നത്. രാമന്തളി, പെരിങ്ങോം-വയക്കര, കുറുമാത്തൂർ, പരിയാരം എന്നിവിടങ്ങളിൽ മൂന്ന് വീതം വാർഡ് കൂടി. ബ്ലോക്ക് പഞ്ചായത്തുകളിൽ കൂത്തുപറമ്പ്, കല്യാശ്ശേരി എന്നിവിടങ്ങളിൽ രണ്ട് വാർഡ് കൂടും. ബാക്കി എല്ലായിടത്തും ഒരു വാർഡ്‌ വീതമാണ് വർധിക്കുക.നഗരസഭ, കോർപ്പറേഷനിലെ വാർഡ് വിഭജനം സംബന്ധിച്ചുള്ള ഉത്തരവ് പുറത്ത് വന്നിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!