ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്റിക്കിന് “നോ എൻട്രി”

Share our post

കണ്ണൂർ : ജില്ലാ ആശുപത്രി മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതി നുള്ള വിവിധ നടപടികൾക്ക് പുതു വർഷത്തിൽ തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ആശുപത്രി കോമ്പൗണ്ടിൽ പ്ലാസ്റ്റിക് കവറുകളടക്കം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചു.

രോഗികൾക്കും ജീവനക്കാർക്കും ഇത് ബാധകമാണ്. ഇളനീർ തൊണ്ടുകൾ വലിച്ചെറിയുന്നത് വെള്ളംകെട്ടി നിന്ന് കൊതുക് പെരുകാനും ഇഴജന്തുക്കളും മറ്റും കയറിക്കൂടാനും കാരണമാകുന്നുണ്ട്. ഇവ യുടെ സംസ്കരണം പ്രയാസമായതിനാൽ ഇളനീർ തൊണ്ടോടെ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്.

ശുചീകരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തിങ്കൾ മുതൽ കിടച്ച് പുരോഗികൾ അടപ്പുള്ള ബക്കറ്റ് കരുതുകയും ഭക്ഷണാവശിഷ്ടങ്ങൾ ഇതിൽ നിക്ഷേപിക്കുകയും വേണം. ജീവനക്കാർ നിശ്ചിതസമയത്ത് ഇതു ശേഖരിച്ച് നീക്കം ചെയ്യും. നിർദേശങ്ങൾ അടങ്ങിയ കത്ത് അഡ്മിഷൻ സമയത്ത് രോഗികൾക്ക് നൽകും. ആശുപത്രി ക്യാന്റീനിൽ നിന്ന് അലുമിനിയം ഫോയിൽ, ഡിസ്പോസിബിൾ ഗ്ലാസ് തുടങ്ങിയവയിൽ ഭക്ഷണം പാർസൽ നൽകുന്നത് നിർത്തലാക്കും. ഡി. വൈ.എഫ്ഐ ഹൃദയപൂർവം പദ്ധതിയിൽ കറി നൽകുന്നതിന് ഉപയോഗിക്കുന്ന ഫോയിൽ കവർ ഒഴിവാക്കുകയോ, അല്ലാത്തപക്ഷം ആശുപത്രിയിൽ നിന്ന് ഇവ ശേഖരിച്ച് നിർമാർജനം ചെയ്യുന്ന പ്രവൃത്തി ഏറ്റെടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘടനയ്ക്കും കത്തു നൽകി.

ആശുപത്രി പരിസരത്തെ വ്യാപാര സ്ഥാനപങ്ങൾക്കും ഇവ സംബന്ധിച്ച് കത്ത് നൽകും. ഒരു രോഗിയുടെ കൂടെ രണ്ടിൽ കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കില്ല. അധികം വരുന്നവർക്ക് പാസ് കർശനമാക്കും. മാലിന്യം വലിച്ചെറിയുന്നതും ശുചിമുറിയിൽ നിക്ഷേപിക്കുന്നതും മറ്റും തടയാനായി പോസ്റ്ററുകൾ പതിക്കാനും തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!