കോളയാട് :പുന്നപ്പാലത്തെ പുന്നക്കടവത്ത് പ്രേമരാജന്റെ വീടിനോട് ചേർന്ന് നിർമ്മിക്കുന്ന വീട്ടുമതിൽ ഒരു സംഘമാളുകൾ തകർത്തതായി പരാതി.ഗൃഹനാഥനില്ലാത്ത സമയത്ത്മതിൽ തകർക്കുകയും തടയാൻ ചെന്ന വീട്ടുടമയായ സ്ത്രീയെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പേരാവൂർ പോലീസിൽ നല്കിയ പരാതിയിലുള്ളത്....
കോളയാട്: പേരാവൂർ ബ്ലോക്ക് ആസ്ഥാനമായി പുതുതായി രൂപവത്കരിച്ച പേരാവൂർ ബ്ലോക്ക് പട്ടിക ജാതി വികസന സർവീസ് സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ തിരഞ്ഞെടുക്കപ്പെട്ടു. കെ.രമേശൻ,കെ.വി.പ്രദീപൻ,പി.ഡി.സത്യനാഥൻ,ടി.രജനി,കെ.ജി.സന്ധ്യകല,എം.കെ.ഗിരീഷ്,കെ.ആർ.നിമേഷ്,എം.അശോകൻ,വി.സി.പദ്മിനി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.ഭാരവാഹികൾ:കെ രമേശൻ(പ്രസി.),ടി.രജനി (വൈസ് പ്രസി.).
കണ്ണവം: വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന സെപ്റ്റംബർ ഒന്ന്, 13, 28 തീയതികളിൽ നടക്കും. കണ്ണവം റേഞ്ച് 1958, 1959 തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ച ഗുണനിലവാരമുള്ള വിവിധ...
കോളയാട്: ലത്തീൻ രൂപത നടത്തുന്ന തീരദേശ സംരക്ഷണ യഞ്ജത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഇടവകയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഇടവക വികാരി റവ.ഫാ.ബോണി റിബേരൊ, കെ.എൽ.സി.എ സംസ്ഥാന സെക്രട്ടറി ജോൺ ബാബു, സഹവൈദീകരായ...
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ റവ: ഫാ. ബോണി റിബേരൊ പതാക ഉയർത്തി.പി.ടി.എ പ്രസിഡന്റ് പി.വി. പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് കെ. പ്രദീപൻ,...
കോളയാട്: മേനച്ചോടി ഗവ.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്കെ.ഇ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുൻ പി.ടി.എ പ്രസിഡന്റിനെയും പ്ലസ് ടു ഉന്നത വിജയിയെയും ആദരിച്ചു. വാർഡ് മെമ്പർ ഉമാദേവി അനുമോദനം...
കണിച്ചാര്:ഉരുള്പൊട്ടല് നാശം വിതച്ച കണിച്ചാര്, കോളയാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില് സന്നദ്ധ പ്രവര്ത്തനവുമായി യൂണിഫോം സേനയിലേക്ക് പരിശീലനം നേടിയ ഉദ്യോഗാര്ഥികള്. വിവിധ യൂണിഫോം സേനകളിലേക്ക് ജില്ലാ പഞ്ചായത്തിന്റെ പരിശീലനം ലഭിച്ച പട്ടിക വര്ഗത്തിലെ 130 ഓളം...
നിടുംപുറംചാൽ: പുഴയിലെ മണ്ണൊലിപ്പ് തടയുന്ന പാറകൾ വീടിന് ഭീഷണിയാകും വിധം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് വ്യക്തികൾ കോരിമാറ്റിയതായി പരാതി. നിടുംപുറംചാൽ സ്വദേശികളായ പുത്തൻപുരയിൽ രവീന്ദ്രനും ബാലകൃഷ്ണനുമാണ് ഇത് സംബന്ധിച്ച് കണിച്ചാർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കിയത്. പരാതിക്കാരുടെ...
കോളയാട് : ഉരുൾപൊട്ടി നാശനഷ്ടങ്ങൾ സംഭവിച്ച കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലെ ഗോത്ര ജനതയെ സഹായിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കണ്ണൂർ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതി ആവശ്യപ്പെട്ടു. മേഖലയിലെ പാറമടകൾ നിർത്തലാക്കണമെന്നും യോഗം...
നിടുംപൊയിൽ : നിടുംപൊയിൽ-മാനന്തവാടി ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുന്നു. റോഡിലെ തടസ്സങ്ങൾ നീക്കിയെങ്കിലും അപകടസാധ്യത ഏറെയുള്ളതിനാൽ ചുരം റോഡിലെ ഗതാഗത നിയന്ത്രണം നീക്കിയില്ല. റോഡ് ഇടിഞ്ഞുതാഴാൻ സാധ്യതയുള്ളതിനാൽ ഗതാഗത നിയന്ത്രണം തുടരുകയാണെന്ന് പി.ഡബ്ല്യു.ഡി. കൂത്തുപറമ്പ് സെക്ഷൻ...