ചെറുവാഞ്ചേരിയിൽ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

Share our post

ചെറുവാഞ്ചേരി : കണ്ണവം പോലീസ് പുതുവത്സരത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ചെറുവാഞ്ചേരി ചീരാറ്റയിൽ നിന്ന് കഞ്ചാവുമായി രണ്ടു പേരെ പിടികൂടി.

ചീരാറ്റയിലെ സീതേന്റെ വളപ്പിൽ നല്ലോട്ട് വയൽ എൻ.വി.ഹംസ (42), കല്ലിക്കണ്ടി ഹൗസിൽ ഫാറൂക്ക് (41) എന്നിവരാണ് കണ്ണവം പോലീസിന്റെ പിടിയിലായത്.പ്രിൻസിപ്പൽ എസ്. ഐ. പി.ജെ.ജിമ്മി, എസ്.ഐ. ആബിദ് എസ്.ഐ. വർഗ്ഗീസ്, സീനിയർ സി.പി.ഒ. വിജേഷ് തെക്കുംമ്പാടൻ, കെ.വിശ്വംഭരൻ , അഷ്റഫ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!