കണ്ണൂർ: 20 വർഷത്തിനു ശേഷം സംസ്ഥാനത്തെ മികച്ച ജില്ല പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫിയുടെ ഒന്നാം സ്ഥാനം കണ്ണൂർ ജില്ല പഞ്ചായത്തിനെ തേടിയെത്തി. 2021-22 വർഷത്തെ സ്വരാജ് ട്രോഫി രണ്ടാം സ്ഥാനമായിരുന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. തുടർന്ന്...
ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍. ശുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായി തലശ്ശേരി സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.അജിത്ത് കുമാര്‍ മുഖേന പൊലീസ് ഹര്‍ജി നല്കി. ആകാശ്...
പയ്യന്നൂർ: പൈപ്പുകൾ വഴി വീടുകളിൽ നേരിട്ട് പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി പയ്യന്നൂരിൽ അടുത്തമാസത്തോടെ പൂർത്തിയാകും. പദ്ധതിയുടെ ഭാഗമായുള്ള ഗാർഹിക കണക്ഷനുള്ള നടപടികൾ പയ്യന്നൂരിൽ ഉടൻ പൂർത്തിയാക്കാനാണ് ഗെയിൽ ആലോചിക്കുന്നത്. തലശ്ശേരി, തളിപ്പറമ്പ്, മാഹി...
പേരാവൂർ: തില്ലങ്കേരിയിലെ ജൈവകർഷകൻ ഷിംജിത്തിന്റെ പാടത്തേക്ക് വന്നാൽ ‘രാമലക്ഷ്മണനെ’ നേരിൽക്കാണാം. ഒരു നെല്ലിനുള്ളിൽ രണ്ട് അരിമണിയുള്ള നാടൻ നെല്ലാണ് രാമലക്ഷ്മണൻ. വ്യത്യസ്തയിനം നാടൻ നെൽവിത്തുകൾ വിളയുന്ന രണ്ടേക്കറോളമുള്ള പാടശേഖരത്തിലെ 22 സെന്റിലാണ് രാമലക്ഷ്മണൻ ഇപ്പോൾ നിറകതിരുമായി...
കല്യാശേരി: ഞങ്ങളുടെ കുഞ്ഞനിയന്മാർക്കെങ്കിലും സ്കൂളിലിരുന്ന് പഠിക്കാനാകുമോ… മാങ്ങാട് എൽപി സ്കൂളിലെ അഞ്ചാം ക്ലാസുകാരി സി ധ്രുവതയുടെയും അവിഷയുടെയും ചോദ്യത്തിന് ഉത്തരം പറയാനാകാതെ വിഷമത്തിലാണ് മാങ്ങാട്ടുകാർ. നാലാം ക്ലാസിലെ മിദ്ഹ ആയിഷയും ഷിസ പർവീണും സായൂജും കാർത്തിക്കും...
കണ്ണൂർ : ഒരു വശത്ത് കിറ്റും പെൻഷനും കൊടുത്ത് മറുവശത്തുകൂടി പിടിച്ചുപറി നടത്തുകയാണ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നികുതി വർധനയ്ക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ...
കണ്ണൂർ: ജില്ലയിലെ സഹകരണസംഘം ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ മികവിനുള്ള സംസ്ഥാന കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ ക്യാഷ് അവാർഡ് വിതരണം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്തു. ബോർഡ് വൈസ് ചെയർമാൻ ആർ സനൽകുമാർ...
കണ്ണൂർ: ബാലസംഘം ജില്ലാ കൺവൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡൻറ് കെ ജിഷ്ണു അധ്യക്ഷനായി. ജില്ലാ കൺവീനർ പി .സുമേശൻ, പി .വി ഗോപിനാഥ്, പി .പി...
തിരുവനന്തപുരം / കണ്ണൂർ / ആലപ്പുഴ : ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിനു ശേഷം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തി. 27 പേരുമായി പുറപ്പെട്ട സംഘത്തിൽ അംഗമായിരുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ...
കണ്ണൂർ : തങ്ങളിൽ ഒരാൾ ഒരു മാസത്തിനകം കൊല്ലപ്പെടും എന്നും ഉത്തരവാദി പാർട്ടി അല്ലെന്നും ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ഇരുപതു മിനിറ്റുകൾക്ക് അകം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ‘ ‘മുതലെടുപ്പു...