പേരാവൂർ മഹല്ലിലെ നിർധനർക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു

Share our post

പേരാവൂർ: മഹല്ലിലെ നിർധന കുടുംബങ്ങൾക്ക് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം നടന്നു. മഹല്ല് ഖത്തീബ് മൂസ മൗലവിയിൽ നിന്ന് മഹല്ല് ഭാരവാഹികൾ കിറ്റുകൾ ഏറ്റുവാങ്ങി വിതരണം ചെയ്തു. മഹല്ല് പ്രസിഡൻറ് യു.വി.റഹീം അധ്യക്ഷനായി. സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ്, ഖജാഞ്ചി നാസർ വട്ടൻ പുരയിൽ, വി.കെ.സാദിഖ്, അരിപ്പയിൽ മജീദ്, എ.എം. ലത്തീഫ്, ഉമ്മർ പൊയിൽ, ഹംസ കീഴ്പ്പട, ബഷീർ കായക്കൂൽ, എൻ.ആർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. മഹല്ലിലെ വിവിധയാളുകളിൽ നിന്ന് മഹല്ല് കമ്മറ്റി സമാഹരിച്ച റമദാൻ കിറ്റുകളാണ് നിർധനർക്ക് കൈമാറിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!