കണ്ണൂർ: പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസും മുസ്ലിംലീഗുമായി സഹകരിക്കില്ലെന്ന് ഉറപ്പിച്ച് കോൺഗ്രസ് നേതാവും കണ്ണൂർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷനുമായ പി കെ രാഗേഷ്. 2018ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പൂർണമായി ഒഴിവാക്കി ബാങ്ക് ഭരണം...
കണ്ണൂർ: തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബി എൻ തങ്കപ്പൻ പറവൂരിന്റെ കാർമികത്വത്തിൽ കൊടിയേറ്റം നടത്തി. തുടർന്ന് ക്ഷേത്ര മഹിളാസംഘം നടത്തിയ ഭജന നടന്നു. കക്കാട്, തുളിച്ചേരി ഉത്സവ കമ്മിറ്റി വകയായിരുന്നു...
ചെമ്പിലോട്: കുടുംബശ്രീ ചുവട് 2023ന്റെ ഭാഗമായി ചെമ്പിലോട് പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നുമാസത്തിനിടെ തുടങ്ങിയ ഒമ്പത് സംരംഭങ്ങളിലൂടെ ജീവിതം തളിർക്കുന്നത് മുപ്പത്തിയഞ്ചോളം വനിതകൾക്ക്. പഞ്ചായത്തിന്റെ ധനസഹായവും പിന്തുണയ്ക്കുമൊപ്പം വൈസ് പ്രസിഡന്റ് സി. പ്രസീത, സി.ഡി.എസ് .എം...
തളിപ്പറമ്പ് : മെഡിക്കൽ, എൻജിനീയറിങ് പരീക്ഷക്ക് തയാറെടുക്കുന്ന പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്കായി സർസയിദ് കോളജിൽ 10 മുതൽ നീറ്റ്, കീം ക്രാഷ് കോഴ്സ് ആരംഭിക്കും. താൽപര്യമുള്ളവർ കോളജ് ഓഫിസിൽ നിന്ന് അപേക്ഷാ ഫോറം വാങ്ങണം....
പയ്യന്നൂർ: അഡീഷനൽ ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന പെരിങ്ങോം-വയക്കര പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ-ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ നൽകിയവർക്ക് 10 മുതൽ 13 വരെയും ചെറുപുഴ പഞ്ചായത്തിലേക്ക് അപേക്ഷ നൽകിയവർക്ക് 17 മുതൽ 20 വരെയും കൂടിക്കാഴ്ച നടത്തും....
ഇരിക്കൂർ : സീസൺ പകുതിയായിട്ടും ജില്ലയിൽ കശുവണ്ടി വിപണി ഉണർന്നില്ല. സാധാരണയായി ജനുവരി അവസാനത്തോടെ വിപണി സജീവമാകും. ഇത്തവണ ഏപ്രിൽ ആരംഭിച്ചിട്ടും വിപണിയിൽ വേണ്ടത്ര കശുവണ്ടി എത്തിയിട്ടില്ല.പൂക്കൾ വിരിയാൻ താമസിച്ചതും പകൽ സമയത്തെ അമിതമായ ചൂടും...
കണ്ണൂർ: സാധനങ്ങൾ വാങ്ങുന്നതിന് എച്ച്.എം. (ഹൈ മോളിക്ക്യുലാർ) കവറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ ശുചിത്വമിഷൻ അറിയിച്ചു. സീൽ ചെയ്ത ബ്രാൻഡഡ് ഉത്പന്നങ്ങളിൽ ഉത്പാദകരുടെ വിവരങ്ങൾ കവറിൽ പ്രിൻറ് ചെയ്ത് വിപണനം നടത്താൻ മാത്രമേ ഇത്തരം കവറുകൾ...
പയ്യന്നൂർ: ചെസ് കുടുംബം കണ്ടോത്ത്, പയ്യന്നൂർ കോളേജ് ഐ.ക്യു.എഫ്.സി. ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉത്തര കേരള ഓപ്പൺ ചെസ് ടൂർണമെന്റ് എട്ടിന് നടക്കും. രാവിലെ 9.30 മുതൽ പയ്യന്നൂർ കോളേജ് സെമിനാർ...
കണ്ണൂർ: സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തിലുള്ള മാപ്പത്തോൺ കേരളയിലൂടെ ജില്ലയിൽ 17 പഞ്ചായത്തുകളിലെ നീർച്ചാലുകൾ പുനർജീവന പാതയിൽ. ഉപഗ്രഹചിത്രങ്ങളുടെ നേരിട്ടുള്ള ദർശനത്തിലൂടെയും ഡ്രോണുകളുടെ സഹായത്തോടെയും നീർച്ചാൽ ശൃംഖല പൂർണമായി കണ്ടെത്തി മാപ്പ് ചെയ്താണ് ഇത് നടപ്പാക്കിയത്....
കണ്ണൂർ: നവംബർ ഒന്നു മുതൽ റവന്യൂ വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ എല്ലാ ഓഫിസുകളും സമ്പൂർണ ഇ-ഓഫിസുകളായി മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പുതിയതായി നിർമിച്ച കാഞ്ഞിരോട്, മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫിസ്...