പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവമ്പർ 11ന്
പേരാവൂർ : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ്നൈറ്റ് മാരത്തൺ (7K) നവമ്പർ 11 ശനിയാഴ്ച രാത്രി 11 മണിക്ക് പേരാവൂരിൽ നടക്കും. നാലു പേരടങ്ങുന്ന ടീമുകളാണ് മാറ്റുരക്കുക.പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് ചെവിടിക്കുന്ന്, തൊണ്ടിയിൽ, തെറ്റുവഴിയിലൂടെ ഓടി പഴയ ബസ് സ്റ്റാൻഡിൽ തന്നെ സമാപിക്കും വിധമാണ് മാരത്തൺ റൂട്ട്.
ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങളിലെത്തുന്ന പുരുഷ ,വനിതാ ടീമുകൾക്ക് യഥാക്രമം 10000,5000,3000 രൂപ വീതം ക്യാഷ് പ്രൈസും മെഡലും ലഭിക്കും.നാലു മുതൽ പത്ത് വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.ബ്ലേഡ് റണ്ണർ സജേഷ് കൃഷ്ണനാണ് മിഡ്നൈറ്റ് മാരത്തണിന്റെ ഇവന്റ് അമ്പാസഡർ.
പേരാവൂർ ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകൾ,പോലീസ്,അഗ്നിരക്ഷാ സേന,കലാ-കായിക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് മിഡ്നൈറ്റ് മാരത്തൺ നടത്തുന്നത്.’ഗ്രീൻ ആൻഡ് ക്ലീൻ പേരാവൂർ’ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനും സർക്കാരിന്റെ ശുചിത്വ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനുമാണ് മിഡ്നൈറ്റ് മാരത്തൺ ലക്ഷ്യമിടുന്നത്.
നാലുപേരടങ്ങുന്ന ടീമിന് 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.ടീമുകളല്ലാതെയും മാരത്തണിൽ പങ്കെടുക്കാം.രജിസ്ട്രർ ചെയ്യുന്നവർക്കെല്ലാം ടീഷർട്ടും ഫിനിഷ് ചെയ്യുന്നവർക്കെല്ലാം മെഡലും ലഭിക്കും.ഈ മാസം 30-നകം പേർ റജിസ്ട്രർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9947869999,9447549989,9947537486.
പത്രസമ്മേളനത്തിൽ സംഘാടകരായ കെ.എം.ബഷീർ,ബേബി പാറക്കൽ,
ഷിനോജ് നരിതൂക്കിൽ,സൈമൺ മേച്ചേരി, നാസർ ബറക്ക എന്നിവർ സംബന്ധിച്ചു.
