Connect with us

Kannur

ദേ​വ​സ്വം മ​ന്ത്രി​ക്ക് ജാ​തീ​യ വി​വേ​ച​നം നേ​രി​ട്ട​ത് പ​യ്യ​ന്നൂ​രി​ലെ ക്ഷേ​ത്ര​ത്തി​ൽ

Published

on

Share our post

പ​യ്യ​ന്നൂ​ര്‍: ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന് ജാ​തീ​യ വി​വേ​ച​നം നേ​രി​ട്ട​ത് പ​യ്യ​ന്നൂ​ര്‍ ന​മ്പ്യാ​ത്ര കൊ​വ്വ​ല്‍ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ​നി​ന്ന്. ദേ​വ​സ്വം മ​ന്ത്രി​യാ​യി​ട്ടു ​പോ​ലും താ​ന്‍ നേ​രി​ട്ട ജാ​തീ​യ വി​വേ​ച​നം കോ​ട്ട​യ​ത്തെ ഒ​രു ച​ട​ങ്ങി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഇ​തു ച​ർ​ച്ച​യാ​യ​ത്.

ക്ഷേ​ത്ര​മോ സം​ഭ​വ​മോ വെ​ളി​പ്പെ​ടു​ത്താ​തെ​യാ​യി​രു​ന്നു കോ​ട്ട​യ​ത്തു ന​ട​ന്ന ഭാ​ര​തീ​യ വേ​ല​ന്‍ സൊ​സൈ​റ്റി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലെ മ​ന്ത്രി​യു​ടെ വി​വ​ര​ണം.

ഒ​രു ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങി​ല്‍ നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വ​മെ​ന്നും അ​തേ വേ​ദി​യി​ല്‍​ത​ന്നെ ത​ന്‍റെ പ്ര​തി​ഷേ​ധം പ​ര​സ്യ​മാ​യി അ​റി​യി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ധാ​ന പൂ​ജാ​രി വി​ള​ക്കു​മാ​യി വേ​ദി​യി​ലെ​ത്തി​യ​പ്പോ​ള്‍ വി​ള​ക്ക് എ​നി​ക്കു ന​ല്‍​കാ​നാ​ണെ​ന്നാ​ണു ക​രു​തി.

എ​ന്നാ​ല്‍, അ​ദ്ദേ​ഹം​ത​ന്നെ ദീ​പം തെ​ളി​ച്ചു. ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കും തൊ​ട്ടു​ക​ളി​ക്കേ​ണ്ട എ​ന്നു ക​രു​തി മാ​റി​നി​ന്നു. ഇ​തി​നു​ശേ​ഷം വി​ള​ക്ക് സ​ഹ​പൂ​ജാ​രി​ക്കു കൈ​മാ​റി. അ​യാ​ളും ദീ​പം തെ​ളി​ച്ച​തി​നു​ശേ​ഷം വി​ള​ക്ക് കൈ​യി​ല്‍ ത​രാ​തെ നി​ല​ത്തു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഞാ​ന്‍ നി​ല​ത്തു​നി​ന്ന് എ​ടു​ത്തു ക​ത്തി​ക്ക​ട്ടെ എ​ന്നാ​യി​രി​ക്കും ചി​ന്തി​ച്ച​ത്. ഞാ​ന്‍ പ​റ​ഞ്ഞു, പോ​യി പ​ണി​നോ​ക്കാ​ന്‍. താ​ന്‍ ത​രു​ന്ന പ​ണ​ത്തി​ന് അ​യി​ത്ത​മി​ല്ല​ല്ലോ. ഉ​ണ്ടോ?. ത​നി​ക്കു മാ​ത്ര​മാ​ണോ അ​യി​ത്ത​മെ​ന്ന് ചോ​ദി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി​യു​ടെ കൂ​ടെ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത എം​.എ​ല്‍​.എ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ ഈ ​സം​ഭ​വ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത് അ​ല്‍​പ​ത്ത​ര​മെ​ന്നാ​ണ്. അ​യി​ത്ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

അ​ന്ന​ത്തെ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന താ​നും ഉ​ദ്ഘാ​ട​ക​നാ​യ മ​ന്ത്രി​യും അ​ന്നു​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​യും എം​.എ​ല്‍.​എ പ​റ​ഞ്ഞു.

ജ​നു​വ​രി 26ന് ​പ​യ്യ​ന്നൂ​രി​ല്‍ ന​ട​ന്ന​ത്

പ​യ്യ​ന്നൂ​ര്‍: ന​മ്പ്യാ​ത്ര കൊ​വ്വ​ല്‍ ശി​വ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ന​ട​പ്പ​ന്ത​ല്‍ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​.എ​ല്‍.​എ​യോ​ടൊ​പ്പം എ​ത്തി​യ​ത്.

മ​ന്ത്രി​യെ സ്വീ​ക​രി​ച്ച് ക്ഷേ​ത്ര​ന​ട​യി​ലേ​ക്ക് ആ​ന​യി​ച്ച​വ​ര്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് ഭ​ദ്ര​ദീ​പ​വു​മാ​യി വ​ന്ന ശാ​ന്തി​ക്കാ​ര്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​യ​ശേ​ഷം മ​ന്ത്രി​യോ​ട് ദീ​പം കൊ​ളു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന്നോ​ട്ടാ​ഞ്ഞ മ​ന്ത്രി​ക്ക് ഭ​ദ്ര​ദീ​പം കൈ​മാ​റാ​തെ നി​ല​ത്തു​വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നി​ല​ത്തു​വ​ച്ച ഭ​ദ്ര​ദീ​പം എ​ടു​ത്ത് ക്ഷേ​ത്രം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ബീ​ന മ​ന്ത്രി​ക്ക് ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും മ​ന്ത്രി​യും എം​.എ​ല്‍.​എ​യും ഭ​ദ്ര​ദീ​പം കൊ​ളു​ത്താ​തെ മാ​റി​നി​ന്നു. മ​റ്റു​ള്ള​വ​ര്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​യ​തി​നു​ ശേ​ഷം മ​ന്ത്രി ന​ട​പ്പ​ന്ത​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്ന​ത്തെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ മ​ന്ത്രി ഒ​ട്ടും പ്ര​കോ​പി​ത​നാ​കാ​തെ​യാ​ണു സം​സാ​രി​ച്ച​ത്. ചെ​റു​പ്പ​ത്തി​ല്‍ നേ​രി​ട്ട​നു​ഭ​വി​ച്ച ജാ​തി വി​വേ​ച​നം മ​ന​സി​ല്‍ മാ​യാ​ത്ത​തി​നാ​ല്‍ ഈ ​സം​ഭ​വ​ത്തി​ല്‍ മാ​ന​സി​ക പ്ര​യാ​സം വ​ന്ന​തി​നാ​ലാ​ണ് ഭ​ദ്ര​ദീ​പം കൊ​ളു​ത്താ​ത്ത​തെ​ന്നാ​ണ് മ​ന്ത്രി അ​വി​ടെ വി​ശ​ദീ​ക​രി​ച്ച​ത്.


Share our post

Kannur

‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

Published

on

Share our post

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.

സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.

കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Trending

error: Content is protected !!