കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോലീസ് ഔട്ട്‌പോസ്റ്റും കൺട്രോൾ റൂമും

Share our post

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ലോക്കപ്പ് ഉൾപ്പെടെയുള്ള പോലീസ് ഔട്ട്‌പോസ്റ്റും അത്യാധുനിക കൺട്രോൾ റൂമും തുടങ്ങും.

സംസ്ഥാനത്തെ ആദ്യത്തെ പൂർണ തോതിലുള്ള പോലീസ് ഔട്ട്‌പോസ്റ്റ് ആയിരിക്കും പരിയാരത്ത് സ്ഥാപിക്കുക. ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയതിനെ തുടർന്ന് എല്ലാ മെഡിക്കൽ കോളേജുകളിലും പോലീസ് ഔട്ട്‌പോസ്റ്റുകൾ ശക്തിപ്പെടുത്താൻ നിർദേശം ഉണ്ടായിരുന്നു.

ഔട്ട്പോസ്റ്റിന്റെ നിർമാണം തുടങ്ങി. ഇതോടൊപ്പം അത്യാധുനിക സൗകര്യത്തോട് കൂടിയ കൺട്രോൾ റൂമും മെഡിക്കൽ കോളേജിൽ സ്ഥാപിക്കും. ഈ മാസം തന്നെ ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!