തപാല്‍ അദാലത്ത് ജൂണ്‍ 26ന്

Share our post

കണ്ണൂര്‍: പോസ്റ്റല്‍ ഡിവിഷന്‍ അദാലത്ത് ജൂണ്‍ 26 രാവിലെ 11 മണിക്ക് പയ്യാമ്പലത്തെ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കും.

സ്പീഡ് പോസ്റ്റ്, മെയില്‍, പാഴ്സല്‍ കൗണ്ടര്‍ സര്‍വ്വീസ്, സേവിങ്ങ്സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ സംബന്ധമായ പരാതികൾ അദാലത്തില്‍ പരിഗണിക്കും.

പരാതികള്‍ തപാല്‍ മാര്‍ഗവും അയക്കാം. സൂപ്രണ്ട്, പോസ്റ്റ് ഓഫീസ്, കണ്ണൂര്‍ ഡിവിഷന്‍, 670001 എന്ന വിലാസത്തില്‍ ജൂണ്‍ 20ന് മുന്‍പായി ലഭിക്കണം. കവറിന് മുകളില്‍ ‘ഡാക് അദാലത്ത്’ എന്ന് എഴുതണം .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!