യുവതിയുടെ ഫോണ്‍നമ്പറും ചിത്രങ്ങളും അശ്ലീല വെബ്‌സൈറ്റുകളില്‍; ബെംഗളൂരുവില്‍ മലയാളി യുവാവിനെതിരേ കേസ്

ബെംഗളൂരു: യുവതിയുടെ ഫോണ്‍ നമ്പറും ചിത്രങ്ങളും അശ്ലീല വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത മലയാളി യുവാവിന്റെപേരില്‍ പോലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശി ടി.വി. നിധിനിന്റെ പേരിലാണ് ബെംഗളൂരു കാഡുഗോഡി പോലീസ് കേസെടുത്തത്.
ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരിയുടെ പരാതിയിലാണ് കേസ്. യുവതിയെ വിവാഹംചെയ്യാന്‍ നിധിന്‍ ആഗ്രഹിച്ചിരുന്നെങ്കിലും യുവതിയും കുടുംബാംഗങ്ങളും എതിര്‍ത്തിരുന്നതായി പോലീസ് പറഞ്ഞു. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ യുവതിയെയും മാതാപിതാക്കളെയും കൊല്ലുമെന്ന് നിധിന്‍ ഭീഷണിപ്പെടുത്തി.
പിന്നീട് യുവതിയുടെ ഫോണ്‍നമ്പറും ചിത്രങ്ങളും അശ്ലീല വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും ഫോണ്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.