വനിതാ ഹോസ്റ്റലിൽ മേട്രൻ നിയമനം
പയ്യന്നൂർ : ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിലെ വനിതാ ഹോസ്റ്റലിൽ ദിവസ വേതന അടിസ്ഥാനത്തിൽ വനിതാ മേട്രനെ നിയമിക്കുന്നു. രണ്ടാം ക്ലാസ് ബിരുദം, 30 വയസ്സിൽ കുറയാതെ പ്രായം, പ്രവൃത്തി പരിചയം എന്നിവ വേണം. കൂടിക്കാഴ്ച 12ന് 10.30ന് എടാട്ടുള്ള പ്രാദേശിക കേന്ദ്രം ഓഫിസിൽ. 9400552777
