കണ്ണൂര്‍ സ്വദേശിയായ ഏഴു വയസുകാരിക്ക് മങ്കിപോക്സ് ലക്ഷണം
കണ്ണൂര്‍ : മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിദേശത്തുനിന്നും എത്തിയ കണ്ണൂര്‍ സ്വദേശിയായ ഏഴു വയസ്സുകാരിയെ പരിയാരം ഗവ: മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യു.കെ.യില്നിന്ന് എത്തിയ കുട്ടിയെയാണ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ പ്രത്യേക ഐസലേഷന്‍ മുറിയില്‍ അഡ്മിറ്റ് ചെയ്തത്. കുട്ടിയുടെ സ്രവം എടുത്ത് പരിശോധനയ്ക്കായി അയച്ചു.
