അക്ഷയ സംരംഭക തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വീണ്ടും അവസരം

Share our post

 കണ്ണൂര്‍ :ജില്ലയിൽ ഒഴിവുവന്നതും പുതിയതായി അനുവദിച്ചതുമായ അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി മുഖാന്തരം നടത്തിയ ഒ എം ആർ പരീക്ഷയിൽ വിജയിച്ച അപേക്ഷകരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായി.പ്രസ്തുത കാലയളവില്‍ സർട്ടിഫിക്കറ്റ് പരിശോധനയിൽ പങ്കെടുക്കാൻ കഴിയാത പോയവർക്ക് പരിശോധന പൂർത്തിയാക്കാൻ വീണ്ടും അവസരം. 2026 നവംബർ 23, 24 തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 04:30 വരെ കണ്ണൂര്‍ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലെത്തി സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാം. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വേണ്ടി ഹാജരാവാനുള്ള ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ എൽ ബി എസ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.https://lbsedp.lbscentre.in/akshaya26/

അപേക്ഷകർ പരിശോധനക്കായി അപേക്ഷയുടെ പകർപ്പ്, അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ള എല്ലാ രേഖകളുടേയും അസ്സൽ,അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം നേരിട്ട് ഹാജരായി സമർപ്പിക്കേണ്ടതും പരിശോധന പൂർത്തിയാകേണ്ടതുമാണ്. അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതാണ്.
വിലാസം: അക്ഷയ പ്രൊജക്ട് ജില്ലാ ഓഫീസ്, റബ്‌കോ ഹൗസ്, അഞ്ചാം നില, സൗത്ത് ബസാർ, കണ്ണൂർ- 670002.
ഫോൺ :0471 2560311,0497 2712987.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!