പേരാവൂർ ബ്ലോക്ക് വിഭിന്നശേഷി സംഗമം

Share our post

പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് വിഭിന്നശേഷി സംഗമം നടത്തി. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സാഹചര്യങ്ങളെ വെല്ലുവിളികളായും അവസരങ്ങളായും സ്വീകരിച്ച് കഴിവുകൾ വളർത്തിയെടുക്കണമെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷയായി. ശിശുവികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ പദ്ധതി വിശദീകരിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ ബാലകൃഷ്ണൻ,ഡോ. ത്രേസ്യ പോൾ, പി.പ്രഹ്ലാദൻ, ബ്ലോക്ക്വൈസ്.പ്രസിഡന്റ് ബൈജു വർഗീസ്, ജില്ലാ പഞ്ചായത്തംഗങ്ങളായനവ്യ സുരേഷ്, സിജ സജീവൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്തംഗം ആശ മാത്യു, ബ്ലോക്ക് സെക്രട്ടറി ടി.ഡി.തോമസ്, എം.പി.ആശ, രജിത എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!