സ്‌കൂൾ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ നേതൃത്വ പരിശീലനം നല്കി
പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് വിവിധ സ്‌കൂളുകളിലെ എസ്.പി.സി., എൻ.എസ്.എസ്. വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ നേതൃത്വ പരിശീലനം സംഘടിപ്പിച്ചു. ‘ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിശീലനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വളർച്ചയ്ക്ക് തടസ്സമാകുകയും നല്ല സ്വഭാവങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന തെറ്റായ ശീലമാണ് ലഹരി ഉപയോഗമെന്ന് മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷയായി. ഡിവൈ.എസ്.പി. എ.വി. ജോൺ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം ജെയ്ഷ ബിജു പദ്ധതി വിശദീകരിച്ചു. ലതീഷ് കോളയാട് ക്ലാസ് നയിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, ലിസമ്മ ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ, സെക്രട്ടറി ടി.ഡി. തോമസ്, വിവിധ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി തൂഫാൻ വാരിയേഴ്‌സിന്റെ ഭാഗമാകുന്ന വിദ്യാർഥികൾക്കാണ് നേതൃത്വ പരിശീലനം നൽകിയത്.
