സംസ്കാര സാഹിതി ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. വി.എ അഗസ്റ്റിൻ അന്തരിച്ചു
ശ്രീകണ്ഠപുരം: കോൺഗ്രസിന്റെ കലാ-സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതി ജില്ലാ വൈസ് പ്രസിഡന്റും കെ എസ് എസ് പി എ സംസ്ഥാന കൗൺസിൽ അംഗവുമായ കോട്ടൂരിലെ ഡോ. വി.എ അഗസ്റ്റിൻ (65) അന്തരിച്ചു. റിട്ട. ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പലാണ്.
കെ പി സി സി സെക്രട്ടറിയും ശ്രീകണ്ഠപുരം നഗരസഭാ മുൻ അധ്യക്ഷയുമായ ഡോ. കെ വി ഫിലോമിനയാണ് ഭാര്യ. മക്കൾ: ഡോ. അഗസ്റ്റിൻ ജോർജ് (ഓർത്തോപീഡിക് സർജൻ), ഡോ. ആൻമരിയ. മരുമകൻ: അനിക് ബെല്ലാർമിൻ.
പൊതുദർശനം ഇന്ന് ഞായറാഴ്ച വൈകീട്ട് അഞ്ച് മുതൽ കോട്ടൂരിലെ വീട്ടിൽ, തുടർന്ന് സംസ്കാരം നാളെ തിങ്കളാഴ്ച വൈകീട്ട് 4ന് കോട്ടൂർ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.
