നിഷാദ് മണത്തണയെ ശാസ്ത്ര സാഹിത്യ പരിഷത്ത് അനുമോദിച്ചു
മാലൂർ : ശലഭ നിരീക്ഷകൻ നിഷാദ് മണത്തണയെ ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല അനുമോദിച്ചു. നിഷാദ് പകർത്തിയ
വ്യത്യസ്ത ജനുസ്സുകളിൽ പെട്ട പൂമ്പാറ്റകളുടെ ഇണചേരൽ ചിത്രം അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല ശാസ്ത്ര സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായാണ് അനുമോദനം. ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ഗംഗാധരൻ ഉപഹാരം നൽകി. മാലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷനായി. വി.കെ. കുഞ്ഞികൃഷ്ണൻ,വി. ഹൈമാവതി,കെ.ഗോപി, രമ്യ ശ്രീ പ്രജിത്ത്,ഇ.നാരായണൻ, കാഞ്ഞിരോളി രാഘവൻ, കെ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു. പേരാവൂർ കൊട്ടംചുരം സ്വദേശിയാണ് നിഷാദ് മണത്തണ.
