മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ മണത്തണ സ്വദേശി ജി.അനിലിന് സമ്മാനിച്ചു
പേരാവൂർ: മികച്ച സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് അർഹനായ മണത്തണ സ്വദേശി ജി.അനിലിന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ കേരളപ്പിറവി ദിനത്തിൽ മെഡൽ കൈമാറി. തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് മെഡൽ കൈമാറിയത്. പേരാവൂർ സ്റ്റേഷനിൽ അസി.സബ് ഇൻസ്പെക്ടറായ അനിൽ മണത്തണ സ്വദേശിയാണ്.
