സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും; 1280 മെഗാവാട്ട് നൽകുന്നതിൽ നിന്ന് ഹിമാചൽ പ്രദേശ് പിന്മാറി

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത. കേരളത്തിന് 1280 മെഗാവാട്ട് വൈദ്യുതി നൽകുന്നതിൽ നിന്ന് ഹിമാചൽ പ്രദേശ് പിന്മാറി. ഉയർന്ന നിരക്ക് നിശ്ചയിച്ച കരാർ രാജസ്ഥാൻ സ്വന്തമാക്കിയതോടെയാണ് പിന്മാറ്റം. വൈദ്യുതി വാങ്ങുന്നതിൽ കേരളം കൃത്യസമയത്ത് തീരുമാനമെടുക്കാത്തതാണ് തിരിച്ചടിയായത്.

അതേസമയം, സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 2027 മാർച്ച് 30 വരെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി ലഭിച്ചിരിക്കുകയാണ്. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഹ്രസ്വകാല കരാറിന് അനുമതി നൽകിയത്. ഇതുപ്രകാരം അഞ്ച് കമ്പനികളിൽ നിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് 6.99 മുതൽ പരമാവധി 10 രൂപ വരെ നൽകാം. പത്ത് രൂപയിൽ കൂടരുതെന്ന കമ്മീഷന്റെ കർശന നിബന്ധനയോടെയാണ് കരാറിന് അംഗീകാരം നൽകിയിരിക്കുന്നത്.

അഞ്ച് വ്യത്യസ്ത കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. പിടിസി ഇന്ത്യ ലിമിറ്റഡ്, ആർപിജി പവർ ട്രേഡിംഗ് കമ്പനി ലിമിറ്റഡ് എന്നിവയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!