പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ പീഡിപ്പിച്ചു

Share our post

തിരുവനന്തപുരം∙ കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്പാ സർക്കാർ ഉദ്യോഗസ്ഥന്റെ ബെനാമി സ്ഥാപനമെന്ന് പൊലീസിനു വിവരം ലഭിച്ചു. സംഭവത്തിൽ പൂവാർ സ്വദേശി നിശാന്ത് (46), മാവേലിക്കര സ്വദേശി സജിത് കുമാർ (47) എന്നിവരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ നിശാന്തിന്റെ പിന്നിൽ നഗരസഭയിലെ ഉദ്യോഗസ്ഥനാണെന്നാണ് വിവരം. നിശാന്തിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥന്റെ ബെനാമി ഇടപാടുകളുടെ വിവരം ലഭിച്ചത്. വിശദമായ അന്വേഷണം നടക്കുന്നു.

ആന്ധ്ര സ്വദേശിയായ കുട്ടിയുടെ ബന്ധുക്കളും കേസിൽ പ്രതികളാണ്. പെൺകുട്ടി പ്രായപൂർത്തി ആയതായി വ്യാജ രേഖയുണ്ടാക്കിയാണ് മാതൃസഹോദരിയും ഭർത്താവും കേരളത്തിലെത്തിച്ചത്. അമ്മയും അച്ഛനും മരിച്ചതിനാൽ കുട്ടിയുടെ സംരക്ഷണ ചുമതല ഇവർക്കായിരുന്നു. 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാർ കാർഡ് കുട്ടിയുടെ കയ്യിലുണ്ടായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ആന്ധ്രയിലേക്ക് മടങ്ങിയ ബന്ധുക്കളെ കണ്ടെത്താൻ കോവളം പൊലീസ് അന്വേഷണം ആരംഭിച്ചു.

പെൺകുട്ടി ജൂലൈ മുതൽ വിവിധ സ്പാകളിൽ ജോലി ചെയ്ത് വരികയായിരുന്നു. ഒരു സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെനിന്ന് ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിഷയം പുറത്തറിയുന്നത്. കൗൺസിലിങിൽ പെൺകുട്ടി പീഡന വിവരങ്ങൾ പറയുകയായിരുന്നു. സംസ്ഥാന വ്യാപകമായി സ്പാകളിൽ പൊലീസ് ഇന്ന് നടത്തിയ റെയ്ഡിൽ 14 കേസുകൾ റജിസ്റ്റർ ചെയ്തു. സംസ്ഥാനത്തെ 821 സ്ഥാപനങ്ങളിൽ 586 സ്പാകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 5 പേരെ അറസ്റ്റ് ചെയ്തു. ചട്ടങ്ങൾ പാലിക്കാത്ത 44 സ്പാകൾക്ക് നോട്ടിസ് നൽകി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!