പാറ്റകൾ ഇന്ന് ഡൽഹിയിൽ; വന്‍സുരക്ഷാവിന്യാസം; അടിയന്തരാവസ്ഥയേക്കാൾ മോശമെന്ന് അഭിജീത് ദീപ്‌കെ

Share our post

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഇന്ന് ഡൽഹിയിൽ പ്രതിഷേധിക്കും. രാവിലെ പത്തുമണിയോടെ മുംബൈയിൽനിന്ന് സിജെപി ദേശീയ കൺവീനർ അഭിജീത് ദീപ്‌കെയും കോ കൺവീനർമാരായ സൗരവ് ദാസും അശുതോഷ് റംഗയും ഡൽഹിയിലെത്തും. അനുമതിയില്ലാത്ത പ്രതിഷേധമായതിനാൽ ഡൽഹിയിലെത്തുന്ന മൂവരെയും കസ്റ്റഡിയിലെടുത്തേക്കും.

പ്രതിഷേധം നേരിടാന്‍ വന്‍സുരക്ഷാവിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. 45 മെട്രോ സ്റ്റേഷനുകൾ ഇന്ന് വൈകിട്ട് ആറുമണി വരെ അടച്ചിടും. നൂറുകണക്കിന് ട്രെയിൻ സർവീസുകളും റദ്ദാക്കി. കര്‍ത്തവ്യപഥിന്‍റെയും ജന്‍പഥിന്‍റെയും നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ന് രാത്രി 10 മണി വരെ ഇന്‍റര്‍നെറ്റ് റദ്ദാക്കിയിട്ടുണ്ട്. ജാമിയ സര്‍വകലാശാലയിലെ NSU, MSF പ്രവര്‍ത്തകരെ അര്‍ധരാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ജന്തർ മന്തറിലേക്ക് പ്രതിഷേധക്കാരെ പൊലീസ് കടത്തിവിടില്ല. പരമാവധി ഏഴായിരം പേർ ഡൽഹിയിൽ പ്രതിഷേധിക്കാനെത്തുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. പ്രതിഷേധിക്കാൻ അനുമതി കൊടുത്താൽ ജന്തർ മന്തറിൽനിന്ന് പാറ്റകൾ ഒഴിഞ്ഞുപോകില്ല എന്നാണ് വിലയിരുത്തൽ. 

ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയത് പൗരാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്‌കെ പറഞ്ഞു. ഡൽഹിയിലേത് അടിയന്തരാവസ്ഥയേക്കാൾ മോശം സാഹചര്യമെന്നും, അന്ന് ട്രെയിനുകളെങ്കിലും കൃത്യസമയത്ത് ഓടുന്നുണ്ടായിരുന്നെന്നും അഭിജീത് ഓർമ്മപ്പെടുത്തി. 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!