പൊലിസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: പൊലിസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രണദേവാണ് ജീവനൊടുക്കിയത്. ഉളിയക്കോവിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ രണദേവയെ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. വീട്ടിൽനിന്ന് ആത്മഹത്യ കുറുപ്പ് കണ്ടെത്തി.
