തൃശ്ശൂർ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; 55 പവൻ സ്വർണം കവർന്നു

Share our post

തൃശ്ശൂർ: കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് 55 പവൻ സ്വർണം മോഷ്ടിച്ചു. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് വൻ കവർച്ച നടന്നത്.

മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും എറണാകുളത്തേക്ക് പോയ സമയത്തായിരുന്നു മോഷണം. ഇന്ന് പുലർച്ചെ കുടുംബം തിരികെ വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് 55 പവന്റെ സ്വർണാഭരണങ്ങൾ കവർന്നതായി കണ്ടെത്തിയത്.

വീട്ടുകാർ എറണാകുളത്തേക്ക് പോയ വിവരമറിഞ്ഞ് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ മോഷണമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധനകൾ പൂർത്തിയാക്കി.

മോഷണത്തിന് ശേഷം ഒരാൾ വീടിന്റെ മതിൽ ചാടി പുറത്തേക്ക് ഓടിപ്പോകുന്നതിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ ക്യാമറകളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ നെടുംപുഴ പൊലീസും തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡും സംയുക്തമായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!