ബാഡ്മിന്റൺ ടൂർണമെന്റ് ; സജീവ് നായർ-അനീഷ് ചാക്കോ സഖ്യത്തിന് കിരീടം

Share our post

കൊട്ടിയൂർ: പാമ്പറപ്പാൻ കാട്ടുമാടം അബുഹാജി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ സജീവ് നായർ-അനീഷ് ചാക്കോ
സഖ്യം ചാമ്പ്യൻമാരായി.ഫൈനലിൽ പ്രജീഷ്-ജോർജ്കുട്ടി ടീമിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇവർ വിജയികളായത്. എഴിലധികം ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.

ടൂർണമെന്റിന്റെ സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാന വിതരണവും കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. കെ.ആർ. വിനു അധ്യക്ഷനായി. റണ്ണേഴ്‌സ് അപ്പ് അവാർഡ് പാൽച്ചുരം പള്ളി വികാരി ഫാ. പ്രജീഷ് വിതരണം ചെയ്തു. മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ചാക്കോയ്ക്ക്‌ എസ്.ഘോഷ് സ്ഥാപന ഉടമ സനോഷും, എമേർജിംഗ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട അഭിലാഷിന് ജബ്ബാർ കാട്ടുമാടവും പുരസ്‌കാരങ്ങൾ നൽകി. സാജു മേൽപ്പനാംതോട്ടം, അനിൽ, സാജോ, അഖിൽ, രാമകൃഷ്ണൻ, ശരത്, ബിജു എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!