രണ്ടുലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾക്ക് വീരാജ്പേട്ടയിൽ നിരോധനം
വീരാജ്പേട്ട: പരിസ്ഥിതി സംരക്ഷണത്തിനും പൊതുജനതാത്പര്യത്തിനുമായി രണ്ടുലിറ്ററിൽ താഴെയുള്ള എല്ലാതരത്തിലുള്ള കുടിവെള്ളകുപ്പികളുടെ വില്പന, വാങ്ങൽ, സംഭരണം എന്നിവയ്ക്ക് വീരാജ്പേട്ട നഗരസഭ വിലക്കേർപ്പെടുത്തി. ഇതു സംബന്ധിച്ച് നഗരസഭാധികൃതർ അറിയിപ്പ് പുറത്തിറക്കി. നഗരസഭാപരിധിയിൽ രണ്ടു ലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ ഇനി വിൽക്കുകയോ വാങ്ങുകയോ സംഭരിക്കുകയോ ചെയ്യരുതെന്ന് അറിയിപ്പിലുണ്ട്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് നഗരസഭയുടെ തീരുമാനം.
