അബദ്ധത്തിൽ നീക്കം ചെയ്തതെന്ന് മെറ്റ; മുഖ്യമന്ത്രിയുടെ പേജിൽ നിന്ന് നീക്കം ചെയ്ത ഫേസ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു

Share our post

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിച്ചു. പോസ്റ്റുകൾ അബദ്ധത്തിൽ നീക്കം ചെയ്തതാണെന്നാണ് സർക്കാരിന് മെറ്റ നൽകിയ അനൗദ്യോ​ഗിക വിശദീകരണം. ഔദ്യോ​ഗികമായ മെറ്റ സർക്കാരിന് മറുപടി നൽകും. സർക്കാരിന്റെ രണ്ട് സുപ്രധാന അറിയിപ്പുകളായിരുന്നു മുഖ്യമന്ത്രിയുടെ പേജിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യപ്പെട്ടത്.

പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. പിന്നാലെയാണ് പോസ്റ്റുകൾ പുനഃസ്ഥാപിച്ചത്. സംസ്ഥാനത്തെ ആശാവർക്കർമാർക്കായി സർക്കാർ പ്രഖ്യാപിച്ച ഓണം ഉത്സവബത്തയുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ പോസ്റ്റും നബിദിന ആശംസകൾ അടങ്ങിയ പോസ്റ്ററുമായിരുന്നു നീക്കം ചെയ്തത്.

ഈ പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യാനുണ്ടായ കാരണം എന്താണെന്ന് മെറ്റ വ്യക്തമാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റുകളുടെ ഉള്ളടക്കത്തിൽ എന്ത് അപാകതയാണ് കണ്ടെത്തിയതെന്ന് കമ്പനി അറിയിക്കണം. മാത്രമല്ല, അന്യായമായി നീക്കം ചെയ്ത രണ്ട് പോസ്റ്റുകളും ഉടൻ തന്നെ പേജിൽ പുനഃസ്ഥാപിക്കണമെന്നും മെറ്റയോടും ഒപ്പം കേന്ദ്ര ഐടി മന്ത്രാലയത്തോടും മുഖ്യമന്ത്രിയുടെ ഓഫീസ് അയച്ച കത്തിൽ ആവശ്യമുണ്ടായിരുന്നു.

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!