ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്ററായി എഡിജിപി പി. വിജയൻ
തിരുവനന്തപുരം: ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്ററായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനെ നിയമിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ശബരിമലയിലെ പോലീസ് നടപടികളുടെ ഏകോപനത്തിനായാണ് വിജയനെ നിയമിച്ചത്. ഇതുസംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവി വൈകാതെ ഉത്തരവിറക്കും. ശബരിമലയുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
