ഉ​ള്ളം കു​ളി​രും, ലാ​ലി​ന്‍റെ ത​ണ്ണി​മ​ത്ത​ൻ പാഠത്തിൽ

Share our post

ഇ​രി​ട്ടി: കൊ​ടും ചൂ​ടി​ൽ ആ​ശ്വാ​സം പ​ക​രാ​ൻ മ​ല​യോ​ര​ത്തു​നി​ന്നുത​ന്നെ ത​ണ്ണി​മ​ത്ത​നും. ച​ര​ളി​ലെ മേ​ലെ​പ്പു​ര​യ്ക്ക​ൽ ലാ​ലിന്‍റെ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ടത്തിലാണ് മി​ക​ച്ച വി​ള​വൊ​രു​ങ്ങിയ​ത്. ച​ര​ൾ ടൗ​ണി​ന​ടു​ത്ത് കൂ​റ്റ​നാ​ൽ ബി​ജു​വി​ന്‍റെ ഒ​ന്ന​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്താ​യി​രു​ന്നു ലാ​ലി​ന്‍റെ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി.14 വ​ർ​ഷം ക​ർ​ണാ​ട​ക​ത്തി​ൽ വി​വി​ധ കൃ​ഷി​ക​ൾ ന​ട​ത്തി​യു​ള്ള പ​രി​ച​യ​സ​മ്പ​ത്തു​മാ​യാ​ണ് ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ പ​രീ​ക്ഷ​ത്തി​നി​റ​ങ്ങി​യ​ത്.

കി​ട്ടി​യാ​ൽ കി​ട്ടി പോ​യാ​ൽ പോ​യി എ​ന്ന ചി​ന്ത​യു​മാ​യി തു​ട​ങ്ങി​യ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി വ​ൻ വി​ജ​യ​മാ​യെ​ന്ന് ലാ​ൽ പ​റ‍​യു​ന്നു. എ​ന്തും വി​ള​യു​ന്ന മ​ല​യോ​ര​ത്തെ മ​ണ്ണ് ത​ണ്ണി​മ​ത്ത​നും പാ​ക​പ്പെ​ട്ട​താ​ണെ​ന്ന പാ​ഠ​മാ​ണ് സാ​ധ്യ​മാ​യ​ത്. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി ന​ട​ത്തു​ന്ന​തെ​ന്നും ലാ​ൽ പ​റ​ഞ്ഞു.

മി​ക​ച്ച ഉ​ത്പാ​ദ​ന​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വി​ള​വെ​ടു​ക്കും. ‌ജൈ​വ​രീ​തി​യി​ൽ കൃ​ഷി ചെ​യ്ത​തി​നാ​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. കൂ​ടാ​തെ ത​ക്കാ​ളി, പ​യ​ർ, വ​ഴു​തി​നി, ക​ക്കി​രി, പ​ച്ച​മു​ള​ക് തു​ട​ങ്ങി മ​റ്റ് കൃ​ഷി​ക​ളും ഇ​തി​നൊ​പ്പം ന​ല്ല നി​ല​യി​ൽ പ​രി​പാ​ലി​ക്കു​ന്നു. ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ സം​വി​ധാ​ന​മാ​ണ് കൃ​ഷി​യി​ട​ത്തി​ൽ ലാ​ൽ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!