കെ.കെ.ശൈലജയുടെ പ്രചാരണ ബോർഡ് കീറി നശിപ്പിച്ചു; സി.പി.എം പ്രതിഷേധ പ്രകടനം നടത്തി
പേരാവൂർ: പുതുശേരി പുഴക്കൽ പാലത്തിന് സമീപം സ്ഥാപിച്ച എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ പ്രചാരണ ബോർഡ് സമൂഹ വിരുദ്ധർ കീറി നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് 143-ആാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുശേരിയിൽ നിന്ന് പുഴക്കലിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽ കുമാർ. കെ.എ.രജീഷ്, കെ.കരുണൻ, വി.ഷിജു, എം.രാജീവൻ എന്നിവർ നേതൃത്വം നല്കി. ബോർഡ് നശിപ്പിച്ചതിനെതിരെ പേരാവൂർ പോലീസിൽ പരാതി നല്കി.
