ഒരൊറ്റ റീച്ചാര്‍ജില്‍ വര്‍ഷം മുഴുവനും; ഞെട്ടിക്കാന്‍ ബിഎസ്എന്‍എല്‍, ഓഫറുകള്‍ ഇങ്ങനെ

Share our post

ന്യൂഡല്‍ഹി: മാസം തോറുമുള്ള മൊബൈൽ റീച്ചാർജുകളും കാലാവധി ഓർത്തുവെക്കുന്നതിലെ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ പുതിയ വാർഷിക റീച്ചാർജ് പ്ലാനുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. ഒരു വർഷത്തേക്ക് (365 ദിവസം) പൂർണ്ണ വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

2,799യാണ് വില. വാലിഡിറ്റി 365 ദിവസം. പ്രതിദിനം 3 ജിബി ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. രാജ്യത്തുടനീളം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ, പ്രതിദിനം 100 സൗജന്യ എസ്.എം.എസ് എന്നിവയാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍.

കമ്പനിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് പുതിയ പ്ലാനിന്റെ വിവരങ്ങൾ ബിഎസ്എൻഎൽ പുറത്തുവിട്ടത്. ദിവസം 3 ജിബി ഡാറ്റ ലഭ്യമാകുന്നതിനാൽ വീഡിയോ സ്ട്രീമിംഗിനും സോഷ്യൽ മീഡിയ ഉപയോഗത്തിനും ആവശ്യത്തിന് ഡാറ്റ ലഭിക്കും. 2,799 തുക 365 ദിവസത്തേക്ക് കണക്കാക്കുമ്പോൾ, പ്രതിദിനം ശരാശരി 7.67 രൂപ മാത്രമാണ് ചെലവ് വരുന്നത്. നിരന്തരം റീച്ചാർജ് ചെയ്യുന്നതിൽ നിന്ന് മോചനം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ആനുവൽ പ്ലാൻ മികച്ചൊരു ഓപ്ഷനാകും.

ബിഎസ്എൻഎൽ വെബ്‌സൈറ്റ്, ആപ്പ്, അല്ലെങ്കിൽ തൊട്ടടുത്തുള്ള ബിഎസ്എൻഎൽ റീചാർജ് കേന്ദ്രങ്ങൾ വഴി ഉപഭോക്താക്കൾക്ക് ഈ ഓഫർ ഉപയോഗപ്പെടുത്താം. നേരത്തെ പുതിയ കണക്‌ഷൻ എടുക്കുന്നവർക്കായി ബിഎസ്എൻഎൽ 51 രൂപയുടെ പ്രൊമോഷനൽ ഫസ്റ്റ് റീചാർജ് കൂപ്പൺ പ്ലാൻ അവതരിപ്പിച്ചിരുന്നു. പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകൾ, ദിവസവും 2ജിബി ഡേറ്റ, ദിവസേന 100 എസ്എംഎസ് എന്നിവയാണ് ഇതിലൂടെ ലഭിക്കുക. ബിഎസ്എൻഎലിലേക്ക് മാറുന്ന പുതിയ ഉപഭോക്താക്കൾക്ക് സിം കാർഡ് സൗജന്യമായിരിക്കും. 28 ദിവസമായിരുന്നു വാലിഡിറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!