യു.ഡി.എഫ് പേരാവൂർ പഞ്ചായത്ത് കൺവെൻഷൻ
പേരാവൂർ: യു.ഡി.എഫ് പേരാവൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി അംഗം പി.സി.ഷാജി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്ക്യാട്ട് അധ്യക്ഷനായി.
യു.ഡി.എഫ് നേതാക്കളായ ജൂബിലി ചാക്കോ, അജ്മൽ ആറളം, കെ.പി.ദാസൻ, സുരേഷ് ചാലാറത്ത്, ഇന്ദിരാ ശ്രീധരൻ, സിറാജ് പൂക്കോത്ത്, എ.സുധാകരൻ, ബൈജു വർഗീസ്,ബെന്നി തോമസ് എന്നിവർ സംസാരിച്ചു.
