ആവേശം വിതച്ച് കെ.കെ.ശൈലജയുടെ മണ്ഡലം പര്യടനം തുടങ്ങി

Share our post

പേരാവൂർ: എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെമണ്ഡലം പര്യടനത്തിന് പേരാവൂർ പഞ്ചായത്തിലെ പോത്തുകുഴിയിൽ തുടക്കമായി. രാജ്യസഭാ എം.പി ഡോ.വി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ.കെ.പ്രതുഘ്‌നൻ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി കെ.വി.സക്കീർ ഹുസൈൻ, അഡ്വ.എം.രാജൻ, ജിജി ജോയി എന്നിവർ സംസാരിച്ചു.

വെള്ളർവള്ളി, തെരു, കുനിത്തല, പുതുശ്ശേരി, പെരുമ്പുന്ന, ആയിച്ചോത്ത്, പുല്ലാഞ്ഞിയോട്, നല്ലൂർ, പാറക്കണ്ടം, വിളക്കോട്, അയ്യപ്പൻ കാവ്, പൊതിയോടം മുക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പൂതക്കുണ്ടിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയുണ്ടായിരുന്നു.

കെ.വി.സക്കീർ ഹുസൈൻ, അജയൻ പായം, അഡ്വ.എം.രാജൻ, സി.വി.എൻ.വിജയൻ, ബാബുരാജ് പായം, വിപിൻ തോമസ്,ഡൊമിനിക്ക് മടുക്കക്കുഴി, അഡ്വ.ജാഫർ നല്ലൂർ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!