സിവിൽ ഡിഫൻസ് വൊളന്റിയർ പരിശീലനം
പേരാവൂർ: അഗ്നിരക്ഷാ നിലയത്തിൽ സിവിൽ ഡിഫൻസ് വൊളന്റിയേഴ്‌സിന് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ കെ.ജിനീഷ് അധ്യക്ഷനായി. ടി.കെ.വിനു, ജിതിൻ, റിനു കുയാലി, എം.എസ്.മഹേഷ്, രമേശ് ആലച്ചേരി, ടി.ജെ.റോബിൻ, ബാബു അയോടൻ എന്നിവർ സംസാരിച്ചു. ജില്ലയിൽ 370 ഡിഫൻസ് വാരിയർമാരെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം.
