ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രചരണ ഗാനം പുറത്തിറക്കി

Share our post

പേരാവൂർ: കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രചരണ ഗാനം പുറത്തിറക്കി. തൊണ്ടിയിൽ സീന ഓഡിറ്റോറിയത്തിൽ നടന്ന പേരാവൂർ ഏരിയാ പ്രവർത്തക തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പ്രചരണ ഗാനം പുറത്തിറക്കിയത്. അസോസിയേഷൻ അഖിലേന്ത്യാ വൈസ്.പ്രസിഡന്റും എൽ.ഡി.എഫ് പേരാവൂർ മണ്ഡലം സ്ഥാനാർഥിയുമായ കെ.കെ.ശൈലജ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ സെക്രട്ടറി ജിജി ജോയ് അധ്യക്ഷയായി. മുൻ ഏരിയാ കമ്മിറ്റിയംഗം രജനി പ്രശാന്താണ് ഗാനം രചിച്ചത്. സി.പി.എം.സംസ്ഥാന കമ്മിറ്റിയംഗം പനോളി വത്സൻ, ഏരിയാ സെക്രട്ടറി സി.ടി.അനീഷ്, വി.ജി.പദ്മനാഭൻ, തങ്കമ്മ സ്‌കറിയ, നിഷ ബാലകൃഷ്ണൻ, മൈഥിലി രമണൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!